Friday, 8 June 2018


ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പാദം ചേര്‍ത്ത് നടത്തിച്ച    ആ കാലുകള്‍ ശരണാലയത്തിന്‍റെ മണ്ണില്‍ കുത്താന്‍ ഞാനനുവദിച്ചില്ല.

ശരണാലയത്തിന്‍റെ ഓഫീസ്സില്‍ കൈയിലുള്ള പണം മുഴുവന്‍ നല്‍കി ഞാനച്ഛനുമായി തിരിച്ചിറങ്ങി.

ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടു കൊടുക്കാനോ എനിക്കായില്ല.

ഇതിനിടയില്‍ അച്ഛന്‍ അമ്മയെക്കുറിച്ചോര്‍ത്തു.

 "മോനേ നിനക്കു പറ്റുമെങ്കില്‍ എന്നെ ഒന്നവിടെ എത്തിക്കൂ എത്രയു വേഗം"

അങ്ങനെയാണ് അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായ മനസ്സുമായി ഞാന്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്.

വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു.

അച്ഛന്‍റെ കൈയും പിടിച്ച് ഞാന്‍ ആഴങ്ങളില്ലേക്ക് ഇറങ്ങി ചെല്ലുമ്പോഴും ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്‍റെ മനസ്സു പോലെ തന്നെ.
അച്ഛന്‍
Revathy Praveen
നേരമേറെ വൈകിയിരിക്കുന്നു. അച്ഛനെയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. എവിടെക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് ഇതു വരെ നിശ്ചയമായിട്ടില്ല. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പാറു ഒരുപാടു തവണ വിളിച്ചു.. ചോദ്യം ആവര്‍ത്തനമായപ്പോൾ ഉത്തരം മൗനം കീഴടക്കി. പീന്നീടവള്‍ വിളിച്ചില്ല.

എനിക്ക് രണ്ട് വയസ്സായപ്പോൾ അമ്മ കാന്‍സര്‍ വന്നു മരിച്ചു. പിന്നീടെന്‍റെ അച്ഛനും അമ്മയുമെല്ലാം അച്ഛനായിരുന്നു. അച്ഛന്‍റെ പിന്നീടുള്ള ജീവിതത്തില്‍ ബന്ധങ്ങള്‍ കുറഞ്ഞു വന്നു. അന്നുമിന്നും എനിക്കെല്ലാം അച്ഛന്‍ തന്നെ. അമ്മ നോക്കുന്നതുപോലെ എന്നെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ പറഞ്ഞു വിടുന്ന അച്ഛനെ എന്നും ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. ജോലി തിരക്കിനിടയിലും അച്ഛ ന്‍ എനിക്കായി സമയം മാറ്റി വച്ചു. പഠനത്തില്‍ എനിക്കു ലഭിക്കുന്ന എല്ലാ വിജയത്തിലും അച്ഛന്‍ അഭിമാനിച്ചു. അച്ഛന്‍ എന്ന മഹാത്യാഗത്തിനു മുന്നില്‍ ഞാനെന്നും നമസ്ക്കരിച്ചു. ഒരിക്കലും അച്ഛനെ പിരിയാതിരിക്കാന്‍ വേണ്ടി വിദേശത്തു നിന്നു  വന്ന ഓരോ ജോലി വാഗ്ദാനവും ഞാന്‍ അച്ഛനറിയാതെ വലിച്ചെറിഞ്ഞു. പ്രായമാവുമ്പോള്‍ അച്ഛന്‍റെ കണ്ണന്‍ അച്ഛനൊപ്പം വേണം എന്ന അച്ഛന്‍റെ വാക്കുകള്‍ എന്നെ കരയിച്ചു. അമ്മ എന്ന സ്നേഹത്തെ അറിയാത്ത എനിക്ക് അച്ഛന്‍ വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത ഒന്നായി.

അച്ഛന്‍ ജോലിയില്‍ നിന്നു വിരമിച്ചു. നല്ല കാലത്തു എനിക്കു വേണ്ടി ശ്രദ്ധിക്കാതെ പോയ ആ ശരീരത്തില്‍ കൂടെക്കൂടെ അസുഖങ്ങള്‍ വിരുന്നിനു വന്നു.

"അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ എന്‍റെ മോന് ഒരു കൂട്ടു വേണം നീ   ഒരു വിവാഹം കഴിക്കണം"

 ഭയമായിരുന്നെനിക്ക്. വരുന്നവള്‍ ഏതു തരക്കാരിയായിരിക്കും? അച്ഛനെന്ന പിവത്രമായ സ്നേഹത്തെ മനസ്സിലാക്കാതെ വരുന്നവളായാല്‍ ..

വിവാഹം കഴിക്കുന്ന പെണ്ണിന് പൊന്നും പണവും വേണ്ടച്ഛാ പിന്നെ വലിയ പഠിപ്പും വേണ്ട.. ഇവിടിരുന്ന് അച്ഛന്‍റെ കാര്യം നോക്കുന്ന ഒരു പാവം പെണ്ണു മതി എന്നായിരുന്നു എന്‍റെ മനസ്ലില്‍ ..

"നല്ല കഥയായി ദേവാ നിന്നെ ഞാന്‍ പഠിപ്പിച്ച് ഇവിടെ വരെയെത്തിച്ചത് എട്ടും പൊട്ടും അറിയാത്ത ഒരു പെണ്ണിന്‍റെ വിഡ്ഢിത്തരങ്ങള്‍ക്ക് താളം ചവിട്ടാനല്ല .നാളെ നിങ്ങളുടെ ജീവിതത്തില്‍ അച്ഛനുണ്ടാവില്ല .അന്നു നീയും അവളും സന്തോഷത്തോടെ ജിവിക്കണം നിങ്ങള്‍ക്കുണ്ടാവുന്ന മക്കളുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ രണ്ടാളും സ്വന്തം നിലയില്‍ ജീവിക്കുന്നവരാ‍യിരിക്കണം" ഇതായിരുന്നു അച്ഛന്റെ മറുപടി.

ഒടുവില്‍ അച്ഛന്‍റെ വാക്കുകളില്‍ ഞാനവളെ വിവാഹം കഴിച്ചു.

'പാര്‍വതി''

ആവശ്യത്തിലേറെ പഠിച്ച എനിക്ക് അച്ഛന്‍ കണ്ടെത്തി തന്നതും പഠിച്ചു ജോലി വാങ്ങിയ ഒരു പത്രാസു കാരിയെത്തന്നെ .. അച്ഛനെന്ന സ്നേഹത്തെ ആദ്യം അവള്‍ സ്നേഹിച്ചു ബഹുമാനിച്ചു .ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍. വാര്‍ദ്ധക്യത്തിന്‍റെ വഴിപിഴച്ച വഴികളില്‍ അച്ഛന്‍ തളര്‍ന്നു .എനിക്കു കൈതാങ്ങായ അച്ഛന്‍ മുറിയില്‍ ഒതുങ്ങി നിന്നു. അച്ഛന്‍റെ എല്ലാ കര്‍മ്മങ്ങളും ആ മുറിയില്‍ തളം കെട്ടി തുടങ്ങി. അച്ഛനു വേണ്ടി ഞാന്‍ ജോലി വേണ്ടാന്നു വെക്കാനൊരുങ്ങി.... വര്‍ഷങ്ങള്‍ കൊഴിഞ്ഞ വിവാഹ ജീവിതത്തില്‍ പാര്‍വതി അച്ഛനെ മറന്നു ജോലി തിരക്കും സൗന്ദര്യ സംരക്ഷണവും പേറി ഞങ്ങളിലേക്കു വന്ന കുഞ്ഞിനെ  പോലും വേണ്ടാന്നുവച്ചു .അച്ഛനെന്ന ബന്ധം അവള്‍ പുച്ഛിച്ചു തള്ളി .അച്ഛനു വേണ്ടി ഞാന്‍ മാറ്റി വെക്കുന്ന സമയത്തിനെ അവള്‍ വാക്കുകള്‍ കൊണ്ട് ആട്ടിയോടിച്ചു...

"കുടുംബം മുന്നോട്ടു പോകണമെങ്കില്‍ അച്ഛനെ ശരണാലയത്തിന്‍റെ പടികള്‍ കയറ്റുക. എന്‍റെ ശബളത്തിന്‍റെ പങ്കും ഞാന്‍ തരാം. എനിക്കു വയ്യ ഇവിടെ ജീവിക്കാന്‍. ഇതിലും നല്ലത് ഓടയാണ്.."

അവളിലെ വാക്കുകള്‍ അച്ഛനെ കരയിച്ചെങ്കിലും എന്‍റെ ജീവിതത്തിന്‍റെ വന്‍ പടികള്‍ സ്വപ്നം കണ്ട അച്ഛന്‍ പുഞ്ചിരിയോടെ എന്‍റെ കൈ പിടിച്ച് വീടു വിട്ടിറങ്ങി.
നീ അകത്തു വാ...'
'വേണ്ട, നിന്നെ മുറിയില്‍ പൂട്ടിയിട്ടതിന്റെ ദേഷ്യം തീർക്കാനല്ലേ?'
ഭക്ഷണം ജനലിലൂടെ വച്ചു കൊണ്ട് ചേട്ടൻ പറഞ്ഞു.
'നിനക്ക് കാണാൻ ഭാഗ്യമില്ല പട്ടി, ജീവിതക്കാലം മുഴുവൻ നീ നിന്നെ തള്ളിപ്പറയുന്നവർക്ക് വേണ്ടി പണിയെടുക്ക്'. എനിക്ക് നിന്റെ അത്താഴം വേണ്ട, ഇന്നിവർക്കൊപ്പം ഞാൻ പട്ടിണി കിടന്നോളാം'.
ചോറുപാത്രം ഞാൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. അച്ഛമ്മ ഉടനെ ചൂലുമെടുത്തു ഉമ്മറം വൃത്തിയാക്കാൻ തുടങ്ങി. അല്ലെങ്കിലും അച്ഛമ്മക്ക് എന്നും ഇത് തന്നെയാ പണി. എന്തെങ്കിലും കാരണം കിട്ടിയാൾ മതി അച്ഛമ്മക്ക് ചൂലുമായി ഇറങ്ങാൻ.
'പോ പൂച്ചേ... ആ ചോറ് മുഴുവനും നീ പൂച്ചക്ക് തിന്നാൻ കൊടുത്തു അല്ലെ'.
ചേട്ടൻ ഉമ്മറത്ത് നിന്ന് ദേഷ്യത്തോടെ എന്നോട് ചൊദിച്ചു.
'അത് നിന്നോട് അകത്തേക്ക് വരാൻ പറഞ്ഞപ്പോൾ, നീ വരാഞ്ഞിട്ടല്ലെ'?
'ഉം... പറയ് ആരാ അകത്ത്', അവൻ തോർത്തുകൊണ്ട് വിയർപ്പ് തുടച്ചു വരാന്തയിൽ ഇരുന്നു.
'അമ്മ'.
'അമ്മയോ? എടാ അമ്മ മരിച്ചിട്ട് മാസം ഏഴായി ആയി'.
'മരിച്ചോട്ടെ, എന്നാലും കാണാൻ പറ്റിയാൽ അത് നല്ലതല്ലെ'.
'നിന്നോട് സംസാരിക്കാൻ ഞാനില്ല. നീ പോയിക്കിടക്കാൻ നോക്ക്'.
അവൻ ഇരുന്നിടത്തു രണ്ടു കൊട്ടത്തേങ്ങ കൊണ്ടുവന്നിട്ടു. കൊച്ചച്ചൻ അച്ഛമ്മയെ വിളിക്കുന്നത് കേൾക്കാം.
'അമ്മേ, ആ കത്തി ഇങ്ങൊട്ടെടുത്തോ. ഇത് കൊത്തി ഉണക്കിയെടുത്താൽ ഉണ്ണിയപ്പത്തിലിടാം'.
'കുറച്ചുണ്ടെങ്കിൽ മാറ്റി വച്ചേക്കു, നാളെ അമ്പലത്തിലെ പ്രസാദത്തിലിട്ടാൽ നല്ലതാ'.
കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത്കാല്‍ കഴുകിക്കൊണ്ട് അച്ചാച്ചൻ പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി തേങ്ങ കൊത്തി മുറത്തിലിട്ടു. വെളിച്ചം കണ്ണിലേക്കടിച്ചപ്പോഴാണ് നേരം വെളുത്തതും ചേട്ടൻ വച്ചിട്ട് പോയ ഭക്ഷണം പൂച്ച തിന്നതും അറിഞ്ഞത്.
'ആരാ അത് ?'.
വെളിച്ചം കണ്ണിലടിക്കുന്നത് കൊണ്ട് ഒന്നും കാണാനാവുന്നില്ല. എഴുന്നേല്‍ക്കാനൊക്കെ മറന്നു പോയിരിക്കുന്നു. കുറെ നാളുകളായി ഞാനൊന്നു നിവർന്നു നിന്നിട്ട്. നീണ്ട, നിറയെ മുടികളുള്ള ഒരു ഏഴ് വയസ്സുകാരി. പല്ല് പോയത് വന്നു തുടങ്ങിയിരിക്കുന്നു. അവളുടെ മുഖത്ത് ഭയവും കാരുണ്യവും ഒരേപോലെ നിറഞ്ഞു നിന്നിരുന്നു. കൈ തൊടാനായി ശ്രമിച്ചതും അവൾ കൈ പിന്നോട്ട് വലിച്ചു. ഇടത്തോട്ടു നോക്കി, അവിടെ ആരോ നില്‍പ്പുണ്ട്. ആ കാലുകൾ പരിചയമുള്ളതാണ്, കുറച്ചു വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിലേക്കു വലതു കാൽ വച്ച് വന്നവളാണ്. അവൾക്കെന്റെ മുഖം കാണേണ്ടായിരിക്കും. ഒന്ന് കണ്ണ് ചിമ്മി എന്റെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു കൊണ്ട് ആ കുട്ടി അവൾക്ക് തൽകാല സുരക്ഷ നല്കുന്ന കൈകളിൽ പിടിച്ചു നടന്നകലുന്നത് കേട്ടു.
'എടാ നിനക്ക് മനസ്സിലായില്ലേ? നിന്റെ മോളാടാ വന്നിട്ട് പോയത്',

ചേട്ടന്റെ കണ്ണുകൾ നിറഞ്ഞു. മറുപടി പറയാതെ ഞാൻ ജനൽ പാളികൾ പാതി ചാരി. മോളുടെ മുഖം കുറെ നാളുകൾക്കു ശേഷം കണ്ടതിന്റെ ആനന്ദം ഉണ്ടായിരുന്നു, മരുന്ന് കഴിക്കാതെ ഞാൻ കിടന്നു, സുഖമുള്ള ഉറക്കം. അവളുടെ എല്ലാ പ്രായവും മുന്നിൽ വന്നുനിന്നു. ഏതു വേണമെങ്കിലും തിരഞ്ഞെടുത്തു കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം. പെട്ടെന്ന് എല്ലാം മാഞ്ഞു പൊയി. മോളും ചേട്ടനും അച്ഛനും എല്ലാവരും, ജനലിന്റെ നേരിയ വിടവിലൂടെ ഇരുട്ട് മുറിക്കുള്ളിലേക്ക് ഇരച്ചു കയറി, ഇരുട്ട് എന്റെ കാഴ്ചയെ പാടെ ഇല്ലാതാക്കി, ഇത്തിരിശ്വാസത്തിനായി ഞാൻ വാതിലിന്റെ വിടവിൽ മുഖം ചേർത്ത് നിന്നു, ആരോ വാതിൽ തുറന്നു. ചെറിയ വെളിച്ചം ഉണ്ട് , വരാന്തയിലേക്കിറങ്ങി വെളിച്ചം വരുന്ന ദിശയിൽ നിന്ന് ചെറിയ തണുപ്പും വരുന്നുണ്ട്. നടത്തത്തിനിടയിൽ  എന്റെ മുഖത്തും കാലിലും ഉണ്ടായിരുന്ന വ്രണങ്ങളെല്ലാം അപ്രത്യക്ഷമാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. വീടിന്റെ ഇടത്തു മാറി എല്ലാവരും കൂട്ടം കൂടി നില്പുണ്ട്, ഞാൻ ഉറക്കെ വിളിച്ചു. ആരും തിരിഞ്ഞു നോക്കുന്നില്ല. എല്ലാവരെയും തട്ടി മാറ്റികൊണ്ട് ഞാൻ മുന്നിലേക്ക് ചെന്നു, നാല് പേരും ഭക്ഷണത്തിനു മുന്നിൽ അച്ചടക്കത്തോടെ ഇരിക്കുകയാണ്. അച്ചാച്ചൻ, അച്ഛമ്മ, കൊച്ചച്ചൻ പിന്നെ എന്റമ്മ. അമ്മയുടെ തൊട്ടടുത്തായി ഒരില ഇട്ടിരിക്കുന്നു, അതിലേക്കു ഇരിക്കാൻ കണ്ണുകൊണ്ട് അമ്മ ചൂണ്ടിക്കാണിച്ചു. ഞാൻ ഇരുന്നു. ചുറ്റും നോക്കി, എല്ലാവരെയും അറിയാം, ചിരിച്ചു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഉണ്ട്. പൊട്ടിക്കരഞ്ഞു കൊണ്ട് ചേട്ടൻ എനിക്കും ഒരു ഉരുള വിളമ്പി. കുളിച്ചു ഈറനോടെ തോർത്തുടുത്ത് രണ്ടു കൊച്ചു പെൺകുട്ടികളും ചേട്ടനെ തൊട്ടു നിന്നു. മഴപെയ്തു തോർന്ന മൂവാണ്ടൻ മാങ്കൊമ്പിലിരുന്ന ബാലിക്കാക്കകളെ ആരൊക്കെയോ കൈതട്ടി വിളിച്ചു.
ഭ്രാന്ത്
Shaji Narayan
എന്നെ മുറിക്കകത്തിട്ട് പൂട്ടി കതകടക്കുമ്പോൾ ചേട്ടന്റെ കണ്ണ് നിറഞ്ഞു. ജനലിന്റെ ഒരു പാളി പുറത്തു നിന്നും വലിച്ചുതുറന്ന്' ഒരു പാത്രം ഉള്ളിൽ വച്ചു.
'നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് നിനക്കെന്തു പറ്റി'. ജനലിനടുത്തു വന്നു നിന്ന് ഞാൻ ചേട്ടനോട് ചോദിച്ചു.
'നിനക്കൊന്നും അറിയില്ല' പറഞ്ഞു തീരും മുൻപേ അവന്റെ മകൾ വന്നു ചേട്ടനെ പിടിച്ചു കൊണ്ട് പോയി, നടക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നത് കേട്ടു.
'കൊച്ചച്ചന്റെ ഭ്രാന്ത് മാറാനാണോ പൂട്ടിയിടുന്നത്?'.
'മും...'
എനിക്കും ചേട്ടനും രണ്ടു പെൺകുട്ടികൾ ആണ്. ജനനത്തേക്കാൾ കൂടുതൽ മരണം കുറച്ചു കൊല്ലങ്ങൾ കൊണ്ട് ഞങ്ങളുടെ വീട്ടിൽ നടന്നു. നാലു മരണങ്ങൾ. രണ്ടു പേർ എന്റെ പ്രിയപ്പെട്ടവർ, അച്ഛച്ചനും അമ്മയും. എനിക്കറിയാം അവൻ ചെയ്തതാണ് ശരി, ഇടയ്‌ക്കെന്നെ മറ്റാരോ നിയന്ത്രിക്കുന്നത് പോലെയാണ്. തോന്നിയതൊക്കെ ആ നേരത്ത് ചെയ്യും, വിളിച്ചു പറയും, അല്ലെങ്കിൽ ആകെയുള്ള ഒരു മുറിയിൽ അവൻ എന്നെ ഒറ്റയ്ക്ക് കിടത്തില്ല.
ജനൽ അടച്ചിട്ടു. നല്ല ഇരുട്ട് മുറിയിൽ, അവൻ വിരിച്ചിട്ട പായയിൽ വരെ എത്തിയില്ല. അവിടെ തന്നെ കിടന്നു. അച്ഛച്ചൻ അമ്പലത്തിൽ ഇരുന്നു മണി അടിക്കുന്നത് കിടക്കുമ്പോൾ വ്യക്തമായി കേൾക്കാം. സ്ഥിരമായി തൊഴാൻ വരുന്നവർ എല്ലാം ഉണ്ട്. പൂജ കഴിഞ്ഞു അച്ചാച്ചൻ നട തുറന്നു. പ്രതിഷ്ഠയിൽ നിന്നും വെളിച്ചം കണ്ണിലേക്കു പതിച്ചു. കണ്ണ് തുറക്കാൻ വയ്യ ഒരു വയസ്സൻ നിഴൽ വന്നു വെളിച്ചത്തിൽ നിന്നു, അച്ഛൻ! ജനലിലൂടെ ഒരു പൊതി തുറന്നു നീട്ടി.
'രണ്ടെണ്ണം എണ്ണം എടുത്തൊടാ'.
'എന്താ?
'ചക്ക അടയാണ് നിനക്കിഷ്ടമുള്ളതല്ലേ'
'ഇങ്ങു ഇട്ടേക്കു എണീക്കാൻ വയ്യ'.
അച്ഛന്‍ പൊതി ഇട്ടു തന്നു. അത് വന്നു തലയുടെ അരികിൽ കമിഴ്ന്നു വീണു.
'എടാ മോനെ വിനൂ, വാതിൽ ഒന്ന് തുറന്നേടാ. ആ അട മണ്ണിൽ വീണു.
'വേണ്ടാ കുറച്ചു കഴിയട്ടെ'.
കണ്ണുകളടച്ചു കിടന്നു, അച്ഛന് നല്ല വയസ്സായി. മരിക്കാനുള്ള അസുഖങ്ങളെല്ലാം അച്ഛനുണ്ട്, എന്നാലും മരിക്കുന്നില്ല. മരണങ്ങളുടെ എണ്ണം ഞാൻ വീണ്ടും എണ്ണി തിട്ടപ്പെടുത്തി. നാല് പേർ, അച്ചാച്ചൻ, അച്ഛമ്മ, കൊച്ചച്ചൻ, പിന്നെ അമ്മയും.
'ഈ ജനാല ഒന്ന് അടച്ചിടെടാ'.
ഞാൻ വിളിച്ചു പറഞ്ഞു. വെളിച്ചം വീണ്ടും മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ലോകത്തിനു വെളിച്ചം നല്കുന്ന ദൈവങ്ങളെ ഇരുട്ടിലാക്കി അമ്പലനട അടച്ച് അച്ചാച്ചൻ വീട്ടിലേക്കു വരുന്നത് കാണാം.
'കണ്ടോ അടയിൽ മുഴുവൻ ഉറുമ്പ് കയറി'.
തിരിഞ്ഞു നോക്കിയപ്പോൾ, അമ്മ അച്ഛന് കൊണ്ടുവന്ന അടയിൽ നിന്നും ഉറുമ്പിനെ എടുത്തു കളഞ്ഞു ഒരു ചെറിയ കഷണം ഒടിച്ചെടുത്ത് എനിക്ക് തന്നു.
'അച്ഛന്റെ ഒരു ദിവസത്തെ പണിക്കാശുകൊണ്ടാവും എല്ലാവർക്കും ഇത് വാങ്ങി വന്നത്. അത് നീ കഴിക്കാഞ്ഞത് മോശമായി'.
'അച്ഛൻ പണിക്കു പോകുന്നോ?' ചിരിയെനിക്കടക്കാൻ കഴിഞ്ഞില്ല.
 'എന്താടാ ഇത്ര ചിരിക്കാൻ'?
കതകു തുറന്നു കൊണ്ട് ചേട്ടൻ ചോദിച്ചു.
'എടാ നീ കതകു തുറന്നു അകത്തു വാ, നിനക്ക് ഞാനൊരാളെ കാണിച്ചുതരാം'.
 'ആരാ?'
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാവിലെ എന്നെ എടുത്ത് തുടച്ചു പുറത്തു കൊണ്ട് വയ്ച്ചു . കുരിശിൽ കയറ്റേണ്ടവൻ തന്നെ ചുമന്നു കൊണ്ട് പോകണമത്രേ. ഹ.. ഹ...കൊള്ളാം. നല്ല ശിക്ഷ. കുറച്ചു കഴിഞ്ഞപ്പോൾ ഭടന്മാർ ആട്ടി തെളിച്ചു കൊണ്ട് ഒരു വൃകൃത രൂപത്തെ കൊണ്ടുവന്നു. ശോഷിച്ച ഒരു ചെറുപ്പക്കാരൻ. നീണ്ട മുടിയും ചെമ്പിച്ച താടിയും. ശരീരം മുഴുവൻ ചാട്ടവാറിന്റെ ചോരപ്പാടുകൾ. തൊടിയിലെ കല്ലുപാകിയ ചെറുഭിത്തിയിൽ താങ്ങിപ്പിടിച്ച് അയാളൊന്നെണീക്കാൻ ശ്രമിച്ചു. ഈ മനുഷ്യനാണ് എന്നെ പൊക്കി കാൽവരികുന്നിന്റെ മുകളിൽ എത്തിക്കാൻ പോകുന്നത്.നടന്നത് തന്നെ. ഞാൻ ഉള്ളികൊണ്ട് ചിരിച്ചു. കുന്നുകയറ്റം ശ്രമകരം ആയിരുന്നു . എന്റെ ഭാരം ചുമക്കാൻ തച്ചൻ പയ്യൻ നന്നായി പാടുപെടുന്നുണ്ട്. ശിതികരണിയിലെ മൃതദേഹങ്ങൾ പോലെ തണുത്തു വിളറിയ ദേഹം. കിഴക്കൻ ദേശങ്ങളിൽ ചുറ്റി കറങ്ങിയ പോലുണ്ട്. നെറ്റിയിലെയും കവിളിലെയും വടുക്കൾ. ഉളി പിടിച്ച ശീലം തീരെ ഇല്ലെന്ന് തോന്നുന്നു. മൃദുലമായ തഴമ്പ് ഇല്ലാത്ത കൈപ്പത്തി. കൂർത്ത ഇളക്കുകല്ലുകൾ ചവിട്ടി പലതവണ അയാൾ വീണു. വീഴുമ്പോൾ ചാട്ടവാറുകൾ ഇരുവശങ്ങളിൽ നിന്നും പാഞ്ഞുവന്ന് പുറം പൊള്ളിച്ചു. ഓരോ അടിക്കും രക്തം തെറിച്ചു. പലയിടത്തും തച്ചന്റെ തൊലി പൊളിഞ്ഞു തൂങ്ങി. ദിശ തെറ്റിയ അടി എന്റെ മേലെയും പതിച്ചു. എന്തോ മനസ്സ് പതറുന്ന പോലെ . ചുറ്റും കൂടി കല്ലെടുത്തെറിയുന്ന തെരുവ് പിള്ളേർ. കാർക്കിച്ചു തുപ്പുന്ന ഗ്രാമപ്രമുഖരും പുരോഹിതരും. ഇടയ്ക്ക് ചുരുക്കം സാധാരണക്കാരായ ചിലർ വാവിട്ടു കരയുന്നു. വിയർപ്പ് ചാലുകീറിയ മുഖത്ത് ശാന്തഭാവം. തലയിലെ മുള്ളുകളിലെ ചോര താടി രോമങ്ങളിലൂടെ ഒഴുകുന്നു. എന്തെ ഇവൻ മന്ത്രവാദിയോ? മനസ്സ് കീഴടക്കുന്ന കണ്ണുകൾ! ദിശതെറ്റി കൂടുതൽ ചാട്ടകൾഎന്റെ മേൽ പതിക്കട്ടെ എന്നു ഞാൻ ആഗ്രഹിച്ചു. അതിൽ കുറവ് അവൻ സഹിച്ചാൽ മതിയല്ലോ! കുരിശിൽ ഇവൻ തൂങ്ങി നില്ക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി. ആദ്യം മുകളിലെ ആകാശത്തേയ്ക്ക് നോക്കി പിതാവിനെ വിളിക്കുന്നുണ്ടായിരുന്നു. യാതൊരു മറുപടികളുമുണ്ടായില്ല. പതിയെ കഴുത്തിലെയും കൈയിലെയും എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേട്ടു. കഴുത്തു തൂങ്ങി. ശബ്ദം നിലച്ചു. വെട്ടി വിറച്ചിരുന്ന ശരീരം നിലച്ചു. നെഞ്ചിലെ താളം മാത്രം മുഴങ്ങുന്നുണ്ട്... അത് എന്റെ താളമായിത്തിർന്നിട്ട് അധികം നേരമായിട്ടില്ല. കുരിശ് നിലത്തിട്ട് അതിന് മേലെ കിടത്തി കൈകളിലും കാലിലും ആണി അടിച്ചു കയറ്റാൻ തുടങ്ങിയ നിമിഷം മുതൽ അതെന്റേയും കൂടെ വിങ്ങലാണ്. മാംസം തുളച്ചു രക്തത്തോടെ ആണി എന്റെ ശരീരത്തിൽ പ്രവേശിച്ച നിമിഷം! ഹൊ, വേരുപോയി വറ്റിവരണ്ട തടി ഞെരമ്പുകളിൽ അവന്റെ രക്തവും മാംസവും!കൂടെയുണ്ടായിരുന്നവർ പകുത്തെടുത്തതിനിപ്പുറം ബാക്കി വച്ച ആത്മാവും ശരീരവും പൂർണമായി എന്നിലേയ്ക്ക്. കൂടെ ആ മന്ദതാളവും. ഒടുവിൽ കുരിശു പറിച്ച് ആണി വലിച്ചൂരി തച്ചന്റെ ശരീരം എന്നിൽ നിന്ന് വേർപെടുത്തി. ഞെരമ്പുകൾ മുറിഞ്ഞു പിന്നെയും ഞാൻ അനാഥനായി. രക്തക്കറ പുരണ്ട നിലം വിട്ട് തച്ചൻ മടങ്ങിയപ്പോഴാണ് യഥാർത്ഥത്തിൽ കുരിശേറ്റിയത് എന്നെയാണെന്ന് മനസ്സിലായത്. ഉയർന്ന് പോകുന്ന ആ ആത്മാവിനും ഓറഞ്ചുകലർന്ന തീനിറമായിരുന്നു. ചാരച്ചിറകുകളും...

അപ്പവും വീഞ്ഞും Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്, ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, ഇയ്യർ മാസത്തിലെ അറേബ്യൻ മണൽക്കാടുകളിൽ നിന്ന് അടിക്കുന്ന ഖമാസിൻ ചുടുകാറ്റും, എല്ലാം ഒരേ പോലെ ഏറ്റെടുത്ത വർഷങ്ങൾ. അമ്മ മരത്തിൽ നിന്ന് പഴം കൊത്തിപ്പറന്ന വണ്ണാത്തിക്കിളിയുടെ വയറ്റിലാണ് പിറവിയുടെ ചൂട് അറിഞ്ഞുതുടങ്ങിയത്. പുറത്തേയ്ക്ക് തള്ളി പറന്നുപോയ കിളിയുടെ ഓറഞ്ച് നിറമുള്ള വയറും ചാരച്ചിറകുകളും മനസ്സിൽ ഇന്നുമുണ്ട്. വീണ മണ്ണിന്റെ ഊഷ്മളത, നനവ്, വളക്കൂറ് എന്റെ വേരുകൾ പെട്ടന്നാണ് പൊട്ടിക്കയറിയത് . ആദ്യമുകുളം മഞ്ഞകലർന്ന പച്ചയിൽ വിടർന്നു വന്ന ദിവസം സൂര്യന്റെ പൊൻകതിരേറ്റ് അൽപ്പം വാടിയിരുന്നു. വേരുകൾ വലിച്ചെടുത്ത്, വെള്ളം കുടിച്ച് ഏത് സൂര്യനും തോല്പിക്കാത്ത വലുപ്പത്തിലെത്താൻ അധികം നാളുകളെടുത്തില്ല. കൂട്ടത്തോടെ മേയുന്ന ചെമ്മരിയാടിന് പറ്റങ്ങൾ കാണാതെ പോയതും , ബാർലിയും ഗോതമ്പും നടാൻ വേണ്ടി കർഷകർ തെളിക്കുന്ന പാടങ്ങൾ അകലെ ആയതും ദൈവത്തിന്റെ കരുതൽ. പക്ഷെ ഇന്ന് ഞാൻ ജറുസലേമിലെ തച്ചന്മാരുടെ തെരുവിൽ, മരച്ചീളുകളും പാറപ്പൊടിയും നിറഞ്ഞ, ഇരുണ്ട ചീഞ്ഞ ഗന്ധം വമിക്കുന്ന മരത്തടിശാലയിലെ നിലത്ത് കിടക്കുന്നു. ഇലകളും ശിഖരങ്ങളും മുറിച്ച്, വേരുകൾ പിഴുതെറിഞ്ഞ്, തൊലി പൊളിച്ച് ചിന്തേരിട്ട് നഗ്നമായ തായ്ത്തടിയായി അനാഥനായി വെറും നിലത്ത്.... ഒരാഴ്ച മുൻപ് സാധാരണമായ ഒരു ദിവസം ഉച്ചതിരിഞ്ഞ മയക്കത്തിൽ ആയിരുന്ന ഞാൻ അസഹ്യമായ വേദനയിൽ ഞെട്ടി എഴുന്നേറ്റു. കർഷകർ മൺകോരിയിലെ മണ്ണ് തട്ടുന്നതോ ചെമ്മരിപ്പറ്റങ്ങൾ കൂറ്റൻ കൊമ്പിന്റെ തരിപ്പ് തീർക്കുന്നതോ ആണെന്നാണ്പെട്ടെന്നോർത്തത്. അല്ല മഴുവാണ്... വേരിന്റെ മുകളിൽ മൂർച്ചയുള്ള മഴുവിന്റെ വെള്ളിപ്പല്ലുകൾ ആഞ്ഞാഞ്ഞ് പതിക്കുകയാണ്. വെട്ടുകാരുടെ പിന്നിൽ മൂത്ത തച്ചൻ കാര്യക്കാരനായി നിൽക്കുന്നു. ഹെരോദ് രാജാവിന്റെ രണ്ടു പടയാളികളും കൂടെ ഉണ്ട്. കോത വയ്ച്ചു മറുപുറം കൊത്തി നെറ്റിയിലെ വിയർപ്പു തുടയ്ക്കുന്നു മഴുക്കാർ. പിന്നെ അധികമകലെയല്ലാതെ വരച്ച വരയിൽ വീഴ്ത്തി മിടുക്കരായി. വേരുകൾ വിട്ട്, കൊമ്പുകൾ ഒടിഞ്ഞ്, പ്രാണൻ പിടഞ്ഞു ഞാനും ...... കഴുതകളെ കെട്ടി വലിപ്പിക്കുമ്പോൾ മരചില്ലയിൽ കൂടുകൂട്ടിയിരുന്ന ചിരിയൻ പ്രാവും ഇണയും കുറുകി. താഴെ വീണു പൊട്ടിത്തകർന്ന തിളങ്ങുന്ന വെളുത്ത മുട്ടയുടെ മുകളിലൂടെ കഴുതകൾ അണച്ച് നടന്നു. വരുന്ന വഴിയിൽ ഹൊറാദ് രാജാവിന്റെ ഭടൻമാരും മൂത്ത തച്ചനുമായുള്ള സംഭാഷണത്തിൽ നിന്നാണ് തന്റെ ജീവിത ലക്ഷ്യം മനസ്സിലായിത്തുടങ്ങിയത്. കൊട്ടാരത്തിലെ അന്തപ്പുരത്തിലെ കട്ടിലോ, ദേവാലയത്തിലെ ചിത്രപ്പണിയുള്ള എടുപ്പുകളോ, സിംഹാസനങ്ങളോ ആകാനല്ല എന്നെ കൊണ്ടുപോകുന്നത് . കുരിശുണ്ടാക്കുവാനാണത്രെ! ദൈവത്തെ നിഷേധിച്ചു പുരോഹിതരെ എതിർത്ത് രാജാവിനെ ചോദ്യം ചെയ്ത ഏതോ തച്ചനെ കുരിശിൽ കയറ്റാനാണ് എന്റെ നിയോഗം. നസ്രത്തിന്റെ ജനിച്ച് ജറുസലേമിന്റെ പാതയോരങ്ങളിൽ തെണ്ടികളുടെ കൂടെനടന്ന ഏതോ ഒരു തച്ചനെ. അന്ന് ആദ്യമായിഈ ജന്മത്തോട് പോലും എനിക്ക് പുച്ഛം തോന്നി. മൂത്ത തച്ചൻ കഴുക്കോലുമായി വന്ന് അളവു തുടങ്ങി. പല സ്ഥാലത്തും ഉളികൊണ്ട് വരകൾ വരച്ച് അടയാളപ്പെടുത്തി. കൂടെയുള്ള ഒരു ചെറുക്കനെ എന്തെല്ലാമോ പറഞ്ഞേൽപ്പിച്ചു. ചെറുക്കൻ പണി തുടങ്ങി. ആദ്യം പകുതിയ്ക്ക് മുകളിലായി രണ്ടായി മുറിച്ചു. മുറിച്ച ഭാഗം മിനുക്കാൻ തുടങ്ങി. എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്. ചുറ്റും മുഴങ്ങുന്ന ചുറ്റിയടിയുടെയും ചിന്തേരിന്റെയും ബഹളത്തിനിടയിൽ ഒന്നും വ്യക്തമല്ല, എങ്കിലും ചില ഗദ്യപ്പാട്ടുകളാണ് അവൻ പാടുന്നത് എന്ന് മനസ്സിലായി. തനിയെ ഓർമ്മയിൽ നിന്നും പെറുക്കിയെടുത്തതുപോലുണ്ട്. "ഞാൻ കുരിശിൽ കയറ്റാൻ പോകുന്ന തച്ചനാണ് നായകൻ. അവൻ ദൈവപുത്രനാണത്രെ. മുക്കുവരുടെയും തച്ചന്മാരുടെയും നേതാവണത്രെ. എന്തൊക്കെ വിഡ്ഢിത്തരങ്ങൾ". കുഞ്ഞുതച്ചൻ പിന്നെയും എന്തെല്ലാമോ പാടുന്നു. "ദൈവനിഷേധികൾ". മൂത്ത തച്ചന്റെ നിഴൽ കാണുമ്പോൾ ചെറുക്കൻ പിറുപിറുക്കൽ നിർത്തും. ചെറിയ കഷ്ണം വലിയ കഷ്ണത്തിന്റെ മീതെ വയ്ച്ചു കുരിശിന്റെ രൂപമാക്കി. ഇടയ്ക്ക് തടി ആണികളും ആപ്പുകളും വച്ച് കുരിശുറപ്പിച്ചു. മൂത്ത തച്ചൻ വന്ന് ബലം നോക്കി. ചില സ്ഥലങ്ങളിലെ ചിന്തേരിന്റെ പണിപ്പിഴ കാണിച്ചു മിനിസമാക്കാൻ പറഞ്ഞു. ചെറുക്കൻ പിന്നെയും പണിതുടങ്ങി. അധികം ചിന്തേരിട്ട് വൃത്തിയാക്കാനെന്നെക്കിട്ടില്ല. ആ ദൈവനിഷേധി തച്ചനെ തറയ്ക്കാനുള്ളതല്ലേ. ഇതൊക്കെ മതി. അവൻ മനസ്സിലോർത്തു. അപ്പവും വീഞ്ഞും Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്, ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, ഇയ്യർ മാസത്തിലെ അറേബ്യൻ മണൽക്കാടുകളിൽ നിന്ന് അടിക്കുന്ന ഖമാസിൻ ചുടുകാറ്റും, എല്ലാം ഒരേ പോലെ ഏറ്റെടുത്ത വർഷങ്ങൾ. അമ്മ മരത്തിൽ നിന്ന് പഴം കൊത്തിപ്പറന്ന വണ്ണാത്തിക്കിളിയുടെ വയറ്റിലാണ് പിറവിയുടെ ചൂട് അറിഞ്ഞുതുടങ്ങിയത്. പുറത്തേയ്ക്ക് തള്ളി പറന്നുപോയ കിളിയുടെ ഓറഞ്ച് നിറമുള്ള വയറും ചാരച്ചിറകുകളും മനസ്സിൽ ഇന്നുമുണ്ട്. വീണ മണ്ണിന്റെ ഊഷ്മളത, നനവ്, വളക്കൂറ് എന്റെ വേരുകൾ പെട്ടന്നാണ് പൊട്ടിക്കയറിയത് . ആദ്യമുകുളം മഞ്ഞകലർന്ന പച്ചയിൽ വിടർന്നു വന്ന ദിവസം സൂര്യന്റെ പൊൻകതിരേറ്റ് അൽപ്പം വാടിയിരുന്നു. വേരുകൾ വലിച്ചെടുത്ത്, വെള്ളം കുടിച്ച് ഏത് സൂര്യനും തോല്പിക്കാത്ത വലുപ്പത്തിലെത്താൻ അധികം നാളുകളെടുത്തില്ല. കൂട്ടത്തോടെ മേയുന്ന ചെമ്മരിയാടിന് പറ്റങ്ങൾ കാണാതെ പോയതും , ബാർലിയും ഗോതമ്പും നടാൻ വേണ്ടി കർഷകർ തെളിക്കുന്ന പാടങ്ങൾ അകലെ ആയതും ദൈവത്തിന്റെ കരുതൽ. പക്ഷെ ഇന്ന് ഞാൻ ജറുസലേമിലെ തച്ചന്മാരുടെ തെരുവിൽ, മരച്ചീളുകളും പാറപ്പൊടിയും നിറഞ്ഞ, ഇരുണ്ട ചീഞ്ഞ ഗന്ധം വമിക്കുന്ന മരത്തടിശാലയിലെ നിലത്ത് കിടക്കുന്നു. ഇലകളും ശിഖരങ്ങളും മുറിച്ച്, വേരുകൾ പിഴുതെറിഞ്ഞ്, തൊലി പൊളിച്ച് ചിന്തേരിട്ട് നഗ്നമായ തായ്ത്തടിയായി അനാഥനായി വെറും നിലത്ത്.... ഒരാഴ്ച മുൻപ് സാധാരണമായ ഒരു ദിവസം ഉച്ചതിരിഞ്ഞ മയക്കത്തിൽ ആയിരുന്ന ഞാൻ അസഹ്യമായ വേദനയിൽ ഞെട്ടി എഴുന്നേറ്റു. കർഷകർ മൺകോരിയിലെ മണ്ണ് തട്ടുന്നതോ ചെമ്മരിപ്പറ്റങ്ങൾ കൂറ്റൻ കൊമ്പിന്റെ തരിപ്പ് തീർക്കുന്നതോ ആണെന്നാണ്പെട്ടെന്നോർത്തത്. അല്ല മഴുവാണ്... വേരിന്റെ മുകളിൽ മൂർച്ചയുള്ള മഴുവിന്റെ വെള്ളിപ്പല്ലുകൾ ആഞ്ഞാഞ്ഞ് പതിക്കുകയാണ്. വെട്ടുകാരുടെ പിന്നിൽ മൂത്ത തച്ചൻ കാര്യക്കാരനായി നിൽക്കുന്നു. ഹെരോദ് രാജാവിന്റെ രണ്ടു പടയാളികളും കൂടെ ഉണ്ട്. കോത വയ്ച്ചു മറുപുറം കൊത്തി നെറ്റിയിലെ വിയർപ്പു തുടയ്ക്കുന്നു മഴുക്കാർ. പിന്നെ അധികമകലെയല്ലാതെ വരച്ച വരയിൽ വീഴ്ത്തി മിടുക്കരായി. വേരുകൾ വിട്ട്, കൊമ്പുകൾ ഒടിഞ്ഞ്, പ്രാണൻ പിടഞ്ഞു ഞാനും ...... കഴുതകളെ കെട്ടി വലിപ്പിക്കുമ്പോൾ മരചില്ലയിൽ കൂടുകൂട്ടിയിരുന്ന ചിരിയൻ പ്രാവും ഇണയും കുറുകി. താഴെ വീണു പൊട്ടിത്തകർന്ന തിളങ്ങുന്ന വെളുത്ത മുട്ടയുടെ മുകളിലൂടെ കഴുതകൾ അണച്ച് നടന്നു. വരുന്ന വഴിയിൽ ഹൊറാദ് രാജാവിന്റെ ഭടൻമാരും മൂത്ത തച്ചനുമായുള്ള സംഭാഷണത്തിൽ നിന്നാണ് തന്റെ ജീവിത ലക്ഷ്യം മനസ്സിലായിത്തുടങ്ങിയത്. കൊട്ടാരത്തിലെ അന്തപ്പുരത്തിലെ കട്ടിലോ, ദേവാലയത്തിലെ ചിത്രപ്പണിയുള്ള എടുപ്പുകളോ, സിംഹാസനങ്ങളോ ആകാനല്ല എന്നെ കൊണ്ടുപോകുന്നത് . കുരിശുണ്ടാക്കുവാനാണത്രെ! ദൈവത്തെ നിഷേധിച്ചു പുരോഹിതരെ എതിർത്ത് രാജാവിനെ ചോദ്യം ചെയ്ത ഏതോ തച്ചനെ കുരിശിൽ കയറ്റാനാണ് എന്റെ നിയോഗം. നസ്രത്തിന്റെ ജനിച്ച് ജറുസലേമിന്റെ പാതയോരങ്ങളിൽ തെണ്ടികളുടെ കൂടെനടന്ന ഏതോ ഒരു തച്ചനെ. അന്ന് ആദ്യമായിഈ ജന്മത്തോട് പോലും എനിക്ക് പുച്ഛം തോന്നി. മൂത്ത തച്ചൻ കഴുക്കോലുമായി വന്ന് അളവു തുടങ്ങി. പല സ്ഥാലത്തും ഉളികൊണ്ട് വരകൾ വരച്ച് അടയാളപ്പെടുത്തി. കൂടെയുള്ള ഒരു ചെറുക്കനെ എന്തെല്ലാമോ പറഞ്ഞേൽപ്പിച്ചു. ചെറുക്കൻ പണി തുടങ്ങി. ആദ്യം പകുതിയ്ക്ക് മുകളിലായി രണ്ടായി മുറിച്ചു. മുറിച്ച ഭാഗം മിനുക്കാൻ തുടങ്ങി. എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്. ചുറ്റും മുഴങ്ങുന്ന ചുറ്റിയടിയുടെയും ചിന്തേരിന്റെയും ബഹളത്തിനിടയിൽ ഒന്നും വ്യക്തമല്ല, എങ്കിലും ചില ഗദ്യപ്പാട്ടുകളാണ് അവൻ പാടുന്നത് എന്ന് മനസ്സിലായി. തനിയെ ഓർമ്മയിൽ നിന്നും പെറുക്കിയെടുത്തതുപോലുണ്ട്. "ഞാൻ കുരിശിൽ കയറ്റാൻ പോകുന്ന തച്ചനാണ് നായകൻ. അവൻ ദൈവപുത്രനാണത്രെ. മുക്കുവരുടെയും തച്ചന്മാരുടെയും നേതാവണത്രെ. എന്തൊക്കെ വിഡ്ഢിത്തരങ്ങൾ". കുഞ്ഞുതച്ചൻ പിന്നെയും എന്തെല്ലാമോ പാടുന്നു. "ദൈവനിഷേധികൾ". മൂത്ത തച്ചന്റെ നിഴൽ കാണുമ്പോൾ ചെറുക്കൻ പിറുപിറുക്കൽ നിർത്തും. ചെറിയ കഷ്ണം വലിയ കഷ്ണത്തിന്റെ മീതെ വയ്ച്ചു കുരിശിന്റെ രൂപമാക്കി. ഇടയ്ക്ക് തടി ആണികളും ആപ്പുകളും വച്ച് കുരിശുറപ്പിച്ചു. മൂത്ത തച്ചൻ വന്ന് ബലം നോക്കി. ചില സ്ഥലങ്ങളിലെ ചിന്തേരിന്റെ പണിപ്പിഴ കാണിച്ചു മിനിസമാക്കാൻ പറഞ്ഞു. ചെറുക്കൻ പിന്നെയും പണിതുടങ്ങി. അധികം ചിന്തേരിട്ട് വൃത്തിയാക്കാനെന്നെക്കിട്ടില്ല. ആ ദൈവനിഷേധി തച്ചനെ തറയ്ക്കാനുള്ളതല്ലേ. ഇതൊക്കെ മതി. അവൻ മനസ്സിലോർത്തു.thudarum......

ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പ...